ചിന്തകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിന്തകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ചിന്തകൾ

 ഏകാന്തതയിൽ ഇരുന്നു ചിന്തിക്കുക അവൻറെ ഒരു സ്വഭാവമാണ് . തനിച്ചുള്ള താമസം അതിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു, എന്നല്ലാതെ വേറൊരു നേട്ടവും അവന് നല്കിയില്ല എന്നു വേണം കരുതാൻ. ജീവിതത്തിൻറെ ലക്ഷ്യം എന്താണ് എന്നത്  അവന്റെ ചിന്തയിൽ കടന്നു കൂടി ഏതാണ്ട് ഒരാഴ്ചയിലേറെയായി.

ഒരു വലിയ ചിന്തകനാണ്‌ എന്നത് അവനെ ഇടയ്ക്കിടെ സന്തോഷിപ്പിച്ചിരുന്നു.
അപ്പോഴാണ്‌ അലാറം അടിക്കുന്നത്. ഉറക്കം നിറുത്തേണ്ട സമയമായല്ലൊ എന്നോർത്ത് ചിന്തകൾ ഒരു ഭാഗത്ത് മടക്കി വെച്ചു അവൻ പല്ലു തേക്കാൻ പോയി .