വീടിനോടടുത്ത് ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. അരുവി എന്നു വിളിക്കുന്നത് ചിലപ്പോൾ ഒരു തെറ്റായേക്കാം. ഒഴിവു സമയം അവിടെ പോയിരിക്കുക, അവന്റെ ഒരു സ്വഭാവമായിരുന്നു. നല്ല തെളിഞ്ഞ വെള്ളമാണെങ്കിലും അധികം ആരും കുടിക്കാൻ ഉപയോഗിക്കാറില്ല. കാരണം, ഇടക്കിടെ അതിലൂടെ പഴകിയ സാധനങ്ങളും മറ്റും ഒഴുകി പോകാറുണ്ട്.
ഒരു ദിവസം അവൻ എന്തോ ഒഴുകി വരുന്നത് കണ്ട് ഞെട്ടിപ്പോയി. നേരം സന്ധ്യയോടടുത്തത് കൊണ്ട് വ്യക്തമായി ഒന്നും മനസ്സിലാകുന്നില്ല. അടുത്തെത്തിയപ്പോഴാണ് അത് ഒരു മനുഷ്യനാണെന്നു മനസ്സിലായത്. ഒരു വൃദ്ധൻ !! . സ്വല്പം സ്വല്പമായി അയാൾ നീന്തുന്നുമുണ്ട്. അത്ഭുതപ്പെട്ട് നോക്കി നിൽകുമ്പോൾ, അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. "താങ്കൾക്ക് നീന്താൻ അറിയുമോ ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങിക്കോളൂ.."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ