ഓഫീസിലേക്കുള്ള യാത്രാമധ്യേ, വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സ് കാത്തു നില്ക്കുകയാണ് അവൻ. ഒരു പ്രൈവറ്റ് ബസ്സ് മുന്നിൽ നിറുത്തി. ഒപ്പമുണ്ടായിരുന്നവർ കയറിയതിനു ശേഷം ചെറുതായി ഓടിത്തുടങ്ങിയ ബസ്സിലേക്ക് അവൻ ചാടിക്കയറി.ഏതാണ്ട് എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു. ഹർത്താൽ കഴിഞ്ഞ തൊട്ടടുത്ത ദിവസമായത് കൊണ്ടാവാം നല്ല തിരക്ക്. കുറച്ച് കൂടി തിരഞ്ഞു നോക്കിയപ്പോഴാണ് വികലാംഗർക്കുള്ള സീറ്റിനു പുറമെ ഒരു സീറ്റു കൂടി ഒഴിഞ്ഞു കിടക്കുന്നത് അവൻ കണ്ടത്.ഏതെങ്കിലും വികലാംഗൻ കയറിയാൽ എണീറ്റ് കൊടുക്കേണ്ടി വരുമല്ലോ എന്നാലോചിച്ച് ബാക്കിയായ മറ്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.സീറ്റിൽ ഇരുന്നു കുറച്ച നേരം എന്തോ ചിന്തിച്ചിരുന്ന അവൻ ആ സീറ്റിൽ നിന്നും എണീറ്റ് ഒഴിഞ്ഞു കിടന്ന വികലാംഗ സീറ്റിൽ വന്നിരുന്നു. "മനസ്സിനു വൈകല്യം ബാധിച്ചവനും വികലാംഗൻ തന്നെ..!!".
Good!
മറുപടിഇല്ലാതാക്കൂവികലാംഗ സീറ്റിൽ ഇരിക്കാൻ തീരുമാനിച്ച ശേഷവും അയാൾ വികലങ്ങനാണോ ?