പഴയ മൊബൈൽ മാറ്റി, പുതിയത് എടുക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന സമയത്താണ് കൂട്ടുകാരൻ പറഞ്ഞത് അത് വേണ്ടെന്ന് .. പഴയ മൊബൈലിൽ ഡിലീറ്റ് ചെയ്ത ഡാറ്റ ഇപ്പൊ ചില സോഫ്റ്റ്‌വെയർ വെച്ചു തിരിച്ചെടുക്കാമെന്ന് .. ചെറിയ പൈസ ലാഭത്തിനു വേണ്ടി ഇങ്ങിനെ ചെയ്യുന്ന പലരുടെയും പേർസണൽ ഡാറ്റ തിരിച്ചെടുത്തു മുതലാക്കിയ കഥകൾ ധാരാളം... പഴയ മൊബൈൽ വിൽക്കേണ്ട എന്ന് തീരുമാനിച്ചു ഒരു മൊബൈൽ വാങ്ങാൻ തീരുമാനിച്ചു . അമ്പമ്പോ..
ആദ്യമായി വിദേശയാത്രക്ക് വിമാനത്തിൽ കയറി ഇരിക്കുന്ന സമയത്തു ഒരു അന്നൗൺസ്‌മെന്റ് .. താങ്കളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, അല്ലെങ്കിൽ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റുക . അതെന്തിനാ..? അടുത്തിരിക്കുന്ന സഹയാത്രികനോട് ചോദിച്ചപ്പോൾ മൂപ്പര് പറഞ്ഞു ..നമ്മുടെ മൊബൈൽ സിഗ്നൽ വിമാനത്തിന്റെ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തെ ഡിസ്റ്റർബ് ചെയ്തേക്കാം .. അതും കേട്ട് മൊബൈൽ ഫ്ലൈറ്റ് മോഡിലേക് മാറ്റി .. അമ്പടാ മൊബൈലേ , പതിനയ്യായിരം രൂപയുടെ സാധനത്തിന് കോടിക്കണക്കിന് രൂപ വിലയുള്ള വിമാനത്തിന്റെ സിസ്റ്റത്തെ ബുദ്ധിമുട്ട് ഉണ്ടാക്കാമെന്നോ .. അമ്പമ്പോ...
എടാ , നീ നാട്ടിൽ ഇല്ലല്ലോ.. നിന്റെ എ ടി എം കാർഡ് നീ ഉപയോഗിക്കുന്നില്ലല്ലോ.. അത് ബാങ്കിലേക് വിളിച്ചു പറഞ്ഞു ബ്ലോക്ക് ചെയ്തേക്ക് . ഇവിടെ പലരുടെയും കാശ് അങ്ങ് നൈജീരിയയിൽ ഇരുന്നു കൊണ്ട് എടുത്തോണ്ട് പോണത്രെ... അതും മാത്രമല്ല,എ ടി എമിൽ എന്തൊക്കെയയോ തരികിട ചെയ്ത് വെച്ച് , തുടർന്ന് വരുന്ന ആളുകളുടെ ഡീറ്റെയിൽസ് ചോർത്തുന്ന പരിപാടിയും ഉണ്ട്.. രാവിലെ തന്നെ ചേട്ടന്റെ വാട്സാപ്പ് വോയിസ് മെസ്സേജ്. എന്റമ്മോ, ഉടൻ തന്നെ അതിനു വേണ്ടി ബാങ്കും ആയി കോണ്ടാക്ട് ചെയ്തു.. എന്താല്ലേ,ലോകത്തിന്റെ ഒരു മൂലയിൽ ഇരുന്നു കൊണ്ട് ഇന്റർനെറ്റിന്റെ സഹായത്തോടെ കാശ് അടിച്ചോണ്ട് പോകുന്നു... അമ്പമ്പോ..
എടാ പൊട്ടൻ കണാപ്പാ..നിനക്ക് ഇത്രേം വിവരം ഇല്ലേ.? എവിഎം മഷീൻസ് ഒരിക്കലും ഹാക്ക് ചെയ്യപ്പെടില്ല..അത് വളരെ സേഫ് ആണ്... നീ എന്തിനാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ,ബാലറ്റ് പേപ്പർ സിസ്റ്റം തിരികെ കൊണ്ട് വരണം എന്നും പറഞ്ഞു ഫേസ്ബുക്കിൽ പോസ്റ്റിയിരിക്കുന്നത്.. ഫ്രണ്ടിന്റെ എഫ് ബി മെസ്സേജ് കണ്ടു അമ്പരന്നു.. ശരിയാ , എവിഎം മഷീൻസ് അട്ടിമറി സാധ്യമല്ല .. എഫ് ബി യിലെ പോസ്റ്റ് തിരിച്ചെടുത്തു മാപ്പ് പറഞ്ഞു മാതൃകയായി ..

👍👍
മറുപടിഇല്ലാതാക്കൂ