ഇത് അടുത്ത് സംഭവിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊച്ചിയിലെ പാവക്കുളം അമ്പലത്തിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിൽ ഒരു സ്ത്രീ പറഞ്ഞ പ്രസ്താവന "ആ സ്ത്രീ സിന്ദൂരം തൊടുന്നത് അവർക്കുള്ള രണ്ടു പെണ്മക്കളെ 'കാക്ക'മാർ തൊടാതിരിക്കാൻ ആണെന്നാണ്. കാക്ക എന്നത് മലപ്പുറത്തെ മുസിലിംകളെ പൊതുവെയും, മൊത്തത്തിൽ മുസ്ലിംകളെയും വേദനിപ്പിക്കാതെ അഭിസംബോധന ചെയ്ത് പറയുന്നതാണ്. അത് തന്നെയായിരിക്കും ആ സ്ത്രീയും ഉദ്ദേശിച്ചിരിക്കുക.
മാപ്പിള കാക്കയെ നമുക്ക് ഇപ്പോൾ മറക്കാം. എന്നാൽ കാക്ക എന്ന പക്ഷി ആരാണ്? മാലിന്യങ്ങളിൽ നിന്നും സ്വന്തം ഭക്ഷണം കണ്ടെത്തുന്ന ഒരു പാവം ജീവി. ഒരു തരത്തിൽ മാലിന്യങ്ങൾ കുന്നു കൂടി പെരുകുന്നതിൽ നിന്നും പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കുന്ന ആൾ. ഇങ്ങിനെ മാലിന്യത്തിൽ നിന്ന് കിട്ടിയത് കഴിച്ചു ജീവിക്കുന്ന ആളാണെങ്കിലും പകർച്ചപ്പനി പരത്തുന്നതിൽ അങ്ങിനെ കാര്യം ആയൊന്നും റോൾ ഉള്ളതായി കേട്ടിട്ടില്ല. എന്നാൽ നിപ്പ പോലുള്ള പക്ഷികളിൽ നിന്ന് പകരുന്ന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെ വഹിച്ചു നടക്കുന്നത് വവ്വാൽ ആണെന്നാണ് പറയുന്നത്. തല കീഴായി തൂങ്ങി കിടക്കുന്ന, കണ്ണും കാണാത്ത, ശബ്ദം കേട്ട് വസ്തുക്കളെ മനസ്സിലാക്കി പറന്നു നടക്കുന്ന വവ്വാൽ. സാധാരണ കഴിക്കുന്നത് നല്ല പാകമായ ഫലങ്ങൾ.
വർഗ്ഗീയ വിഷം പേറി നടക്കുന്നവരെ നമുക്ക് ഈ വൈറസ് വവ്വാലുകളുമായി ഉപമിക്കാം. ശരിയായ വീക്ഷണം ഇല്ലാതെ, തല തിരിഞ്ഞ് കാര്യങ്ങളെ കാണുന്ന, അവിടുന്നും ഇവിടുന്നുമുള്ള കാര്യങ്ങൾ കേട്ട് തീരുമാനം എടുത്ത് സാഹോദര്യം തകര്‍ക്കുന്നവരുമായി നമുക്ക് ഈ വവ്വാലുകളെ ഉപമിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ