പരാജയപ്പെടും എന്നുള്ള ഭയമാണു ഒരു മനുഷ്യന്റെ വളർച്ചക്ക് കോടാലി വെക്കുന്നത്. ഇതിൽ പ്രതിനായകൻ നായകൻ തന്നെയാണ്. അവൻ തന്നെ അവന്റെ വളർച്ചക്ക് തടസ്സമാവുന്നു. ഒരു കാര്യം ചെയ്യാനായി ചിന്തിക്കുമ്പോൾ ആദ്യം തന്നെ, അതിന്റെ പരാജയം ഭയന്ന് അതിൽ നിന്ന് വിട്ടു നിൽക്കുന്നു. ജയത്തോടൊപ്പം പരാജയത്തെയും സ്വീകരിക്കാൻ തയ്യാറായാൽ പല കാര്യങ്ങളും കർമ്മ മണ്ഡലത്തിലേക്ക് നീങ്ങുന്നു. അങ്ങിനെ സാധിക്കാതെ വരുമ്പോൾ പല ചിന്തകളും അതിന്റെ ഗർഭാവസ്ഥയിൽ തന്നെ നശിച്ചു പോകുന്നു.
പ്രിയ സുഹൃത്തുക്കളെ, പലപ്പോഴായി എൻറെ മനസ്സിൽ തോന്നിയ ചിന്തകൾ ഞാൻ ഇവിടെ കുറിക്കുന്നു. ചിലപ്പോൾ അത് നിങ്ങൾക്ക് ദഹിച്ചേക്കാം. അല്ലെങ്കിൽ നേരെ മറിച്ചും. എന്തായാലും, ഒരു വിവരമില്ലാത്തവന്റെ ജല്പനങ്ങളായി കാണാൻ സാധിക്കണേ എന്ന അപേക്ഷയോടെ......
2016, ഫെബ്രുവരി 21, ഞായറാഴ്‌ച
പകരത്തിനു പകരം
ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ്, അവൻ സതീഷിനെ കണ്ടത്. അവനെ കണ്ടതും, ഇന്നലെ അവൻ എന്നെ നോക്കിചിരിച്ചിരിന്നുവോ എന്നാണു ആദ്യം ചിന്തിച്ചത്. അതെ, ഇന്നലെ അവൻ ചിരിച്ചിരുന്നു. പോകും വഴി സതീഷിനെ നോക്കി ചിരിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി. അതാ , ഷമീർ വീട്ടിലേക്കുള്ള വണ്ടിക്കായി "പാർക്കിംഗ് ലോബ്ബി"യിൽ കാത്തു നിൽക്കുന്നു. ഷമീർ, ഓഫീസി ൽ അവന്റെ അടുത്താണ് ഇരിക്കുന്നത്. അവൻ എപ്പോഴെങ്കിലും എനിക്ക് "ലിഫ്റ്റ്" തന്നിട്ടുണ്ടോ ? അത് ചിന്തിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി. ഇല്ല, അവൻ "ലിഫ്റ്റ്" തന്നതായി ഓർമയിലില്ല. പോക്കറ്റിൽ നിന്നും "സ്മാർട്ട് ഫോണ്‍" എടുത്ത് എന്തോ അതിൽ കുത്തിക്കുറിക്കുന്നത് പോലെ കാണിച്ച്, സ്മാർട്ടായി നടന്നു കാറിൽ കയറി.
വീട്ടിലെത്തി കുളിച്ച് "റിഫ്രെഷായി" ഒരു പുസ്തകവുമെടുത്ത് വരാന്തയിലേക്ക് നടക്കുന്നതിനിടെ അടുക്കളയിൽ നിന്നിരുന്ന ഭാര്യയെ നോക്കി ഒന്ന് ചിരിച്ചു. പുസ്തകം തുറന്ന്, വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു എന്തോ എഴുതാൻ തുടങ്ങി. "ഇന്ന് എല്ലാം "ടാല്ലി" ആണ്".

വൈരാഗ്യം
ജനൽ പാളികളിലൂടെ അവൻ പുറത്തേക്കെറിയപ്പെട്ടു. രണ്ടാം നിലയിൽ നിന്ന്, ഭിത്തിയിലും സണ്‍ഷെയ്ടിലും തട്ടിത്തെറിച്ചു താഴോട്ടു പതിക്കുമ്പോഴും, അവന്റെ ശരീരം എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. നനഞ്ഞ മണ്ണിൽ പതിച്ചപ്പോഴാണ് കത്തിക്കൊണ്ടിരുന്ന അവന് ഇത്തിരി ആശ്വാസം കിട്ടിയത്. ഇത്തിരി ജീവൻ ബാക്കി വെച്ച് തീ എരിഞ്ഞടങ്ങി. അപ്പോഴാണ് അടുത്ത് കിടന്നിരുന്ന തന്റെ സഹോദരനെ കണ്ടത്. അവസാന നിമിഷങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അവന്റെ അടുത്തേക്ക് അവൻ നിരങ്ങി നീങ്ങി.
"വേദനയുണ്ടോ" ? അവൻ ചോദിച്ചു. പാതി കണ്ണു തുറന്നു ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"സാരമില്ല. ഇന്നലെ നിന്നെ കത്തിച്ചു അവൻ എടുത്തു വിട്ട ഓരോ പുകയിലും അവന്റെ ജീവൻ തന്നെയല്ലെ നമ്മൾ ഇല്ലാതാകുന്നത്. എനിക്ക് തോന്നുന്നു, ഒന്നു രണ്ടു മാസത്തിനുള്ളിൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. പക്ഷെ, ഇന്നു ഞാൻ ഉന്നം വെച്ചത് അവൻ എപ്പോഴും കൊണ്ടു നടക്കുന്ന പൊന്നോമനയായ അവന്റെ മോളെയാണ്. അവളുടെ ഭാവിയും നമ്മളുടെ തലമുറ തകർക്കും. അതോർത്ത് കൊണ്ട് നമുക്ക് നമ്മുടെ വേദന മറക്കാം". അതും പറഞ്ഞു മുകളിലേക്ക് നോക്കി കിടന്ന അവന്റെ മാറിലൂടെ ഒരു വലിയ ചക്ക്രം കയറിയിറങ്ങി. ഒരു ഞെരക്കത്തോടെ അവർ രണ്ടു പേരും നിശ്ശബ്ദരായി. അപ്പോഴും ആ ഉയർന്ന കെട്ടിടത്തിൻറെ പല പല ജനലുകളിലൂടെ കത്തിയെരിഞ്ഞ് പലരും താഴൊട്ട് പതിക്കുന്നുണ്ടായിരുന്നു.

ഒരു ഏണി ചിന്ത
കയ്യിൽ കിട്ടിയ ഏണിയുടെ ഏറ്റവും താഴത്തെ തട്ടിലുള്ള പിശകു കാരണം അത് ഉപയോഗിക്കാതെ മാറ്റി വെക്കുന്ന മണ്ടത്തരം പോലെയാണ്, കിട്ടിയ സാഹചര്യങ്ങൾ അതിലെ ചെറിയ റിസ്ക് ഭയന്നു വേണ്ടെന്നു വെക്കുന്നത്. ഏണിയുടെ പിശക് വന്ന ഭാഗം ഏറ്റവും മുകളിലേക്ക് വരുന്ന രീതിയിൽ തിരിച്ചു നിർത്തി, കേറാവുന്നിടത്തോളം കയറി അതിനെ ഉപയോഗിക്കുന്ന രീതിയാണ്, മുൻപിൽ വന്ന സാഹചര്യത്തെ ഒന്നു മിനുക്കി നമ്മുടെ മുൻപോട്ടുള്ള പോക്കിനായി സജ്ജമാക്കേണ്ടത്. പറ്റാവുന്നിടത്തോളം മുൻപോട്ട് നീങ്ങിക്കഴിഞ്ഞ് നോക്കുമ്പോൾ പുതിയ സാഹചര്യങ്ങൾ സൃഷ്ട്ടിക്കപെടുന്നു.
ചിന്തകൾ
ഏകാന്തതയിൽ ഇരുന്നു ചിന്തിക്കുക അവൻറെ ഒരു സ്വഭാവമാണ് . തനിച്ചുള്ള താമസം അതിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു, എന്നല്ലാതെ വേറൊരു നേട്ടവും അവന് നല്കിയില്ല എന്നു വേണം കരുതാൻ. ജീവിതത്തിൻറെ ലക്ഷ്യം എന്താണ് എന്നത് അവന്റെ ചിന്തയിൽ കടന്നു കൂടി ഏതാണ്ട് ഒരാഴ്ചയിലേറെയായി.
ഒരു വലിയ ചിന്തകനാണ് എന്നത് അവനെ ഇടയ്ക്കിടെ സന്തോഷിപ്പിച്ചിരുന്നു.
അപ്പോഴാണ് അലാറം അടിക്കുന്നത്. ഉറക്കം നിറുത്തേണ്ട സമയമായല്ലൊ എന്നോർത്ത് ചിന്തകൾ ഒരു ഭാഗത്ത് മടക്കി വെച്ചു അവൻ പല്ലു തേക്കാൻ പോയി .
2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച
ഒരു മല ബന്ധം
അയൽപക്കത്തുള്ള രാമേട്ടൻ ഓടി വന്നു പറഞ്ഞു, "ബിയ്യുത്താ, ഇങ്ങളെ മോൻ സഫീറിനെ ടിവിയിൽ കാണിക്കുന്നു. എന്താ കാര്യമെന്നൊന്നും മനസ്സിലായില്ല. അവനെ പോലീസ് പിടിച്ചോണ്ട് പോകുന്നതായാണ് കാണിക്കുന്നത്. ഇങ്ങളൊന്നു സുക്കൂറിനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചേ..". മുറ്റത്തുള്ള മാവിൽ നിന്നും ചെറിയ തോട്ടിയുമായി മാങ്ങ പൊട്ടിക്കുകയായിരുന്നു ബിയ്യുത്ത.
"പടച്ചോനെ, എന്താ ഈ കേൾക്കുന്നത്?" അതും പറഞ്ഞ് ബിയ്യുത്ത തോട്ടി അവിടെ തന്നെ ഇട്ട്, കട്ടലപ്പടിയിൽ ഇരുന്നു. "ഇങ്ങൾ, ബെജാരാണ്ടിരിക്ക്.. സുക്കൂരിന്റെ ബാംഗ്ലൂർ നമ്പർ ഇല്ലേ, ഇങ്ങളെ കയ്യിൽ?" രാമേട്ടൻ ആശ്വസിപ്പിച്ചു.
ബിയ്യുത്ത അകത്ത് പോയി മൊബൈൽ എടുത്ത് രാമേട്ടന്റെ കയ്യിൽ കൊടുത്തു. "രാമേട്ടാ, സുകൂരിന്റെ നമ്പർ അതിലുണ്ടെന്നു തോന്നുന്നു. ഒന്ന് നോക്കിക്കേ...", അതും പറഞ്ഞ് മൊബൈൽ രാമേട്ടന്റെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും അപ്പുറത്ത് നിന്നും, ഇപ്പറത്തു നിന്നും ആൾക്കാർ ബിയ്യുത്താടെ വീട്ട് മുറ്റത്തേക്ക് കേറി വരുന്നുണ്ടായിരുന്നു. എല്ലാരും എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ഇത് കണ്ടതും ബിയ്യുത്താടെ നെഞ്ഞിടിപ്പ് കൂടി. "പടച്ചോനേ... " അതും പറഞ്ഞ് കട്ടളപ്പടിയിൽ ഇരിക്കുന്നതിനിടെ അവർ ബോധരഹിതയായി.
കൂടി നിന്ന സ്ത്രീകളിൽ ചിലർ ഓടി വന്നു ബിയ്യുത്തായെ എടുത്ത് അകത്ത് പോയി കിടത്തി. ഇതിനിടെ രാമേട്ടൻ സുക്കൂരിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ മനസ്സിലാക്കിയത് പോലെ രാമേട്ടൻ തല കുലുക്കുന്നുമുണ്ട്.
ഫോണ്‍ കട്ട് ചെയ്തതിനു ശേഷം, അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു. "ഇത് മറ്റേ കേസാ, തീവ്രവാദം !!, ഇന്ന് കാലത്തെ സബ്ഹിക്ക് പള്ളീൽ പോകുമ്പോലാണത്രേ, പിടിച്ചത്." അതും പറഞ്ഞ് രാമേട്ടൻ, മൊബൈൽ വീടിന്റെ കോലായിൽ വെച്ച് മെല്ലെ കൂടി നിന്നവർക്കിടയിലൂടെ നടന്നകന്നു.
"ഇപ്പളത്തെ ചെറുപ്പക്കാരുടെ ഓരോ കാര്യങ്ങൾ.." അവിടെ കൂടി നിന്നവർ അടക്കം പറയുന്നത് ഇപ്പോൾ വ്യക്തമായി കേൾക്കാം. അപ്പോഴേക്കും പത്രപ്രവർത്തകരും, ടി വിക്കാരും അവിടേക്ക് പാഞ്ഞെത്തി. വീടിന്റെ ചുറ്റുവട്ടത്തായി പല ഭാഗത്ത് നിന്ന് എന്തൊക്കെയോ ക്യാമറയിൽ നോക്കി പറയുന്നു.
ഇതിനിടെ ബിയ്യുത്ത എണീറ്റ് വീടിന്റെ പുറത്തേക്ക് വന്നു. അത് കണ്ടതും, എന്തോ തിന്നാൻ കിട്ടിയ പൂച്ചകളെ പോലെ എല്ലാ ക്യാമറയും ബിയ്യുത്താടെ ചുറ്റും കൂടി. അവർ പലരും അവരുടെ കയ്യിലെ ആയുധം ബിയ്യുത്താടെ നേരെ നീട്ടിക്കൊണ്ട് പല പല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എന്തോ ഒരു മരവിപ്പിലാണ് ബിയ്യുത്ത. ഇടക്ക് കണ്ണ് തുടക്കുന്നുമുണ്ട്.
"ബിയ്യുതാത്ത, സഫീറിന് എത്ര നാളായി തീവ്രവാദ ബന്ധമുണ്ട്? "അതിൽ ഒരാൾ ചോദിച്ചു. "സഫീറിന് എന്താ പറ്റിയത് മക്കളേ.." ബിയ്യുത്താ അവരോട് തിരിച്ച് ചോദിച്ചു, "അവൻ ബാംഗ്ലൂർ പോലീസിന്റെ കസ്റ്റടിയിൽ അല്ലെ, അവൻ എത്ര നാളായി തീവ്രവാദ ബന്ധം ഉണ്ട് ?" ചോദ്യകർത്താവ് വീണ്ടും ആവർത്തിച്ചു.
ഒന്നും പറയാതെ നിന്ന ബിയ്യുത്തായോട് അതിൽ ഒരാള് പറഞ്ഞു. "നിങ്ങൾ ഇങ്ങിനെ ഒന്നും മിണ്ടാതെ നിന്നാൽ അങ്ങിനെ ആണ് ശരിയാവുക? എന്തെങ്കിലും മറുപടി നല്കൂ."
"അവനു ഈ പറഞ്ഞ ബന്ധം ഉള്ളതായി എനിക്ക് അറിയില്ല. അവൻ അങ്ങിനെ പുറത്ത് പറയാറില്ല. വല്ലാണ്ട് ബുദ്ധിമുട്ടാകുമ്പോഴെ എന്നോട് പറയൂ. ഒരു മാസം മുൻപ് ലീവിനു വന്നപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് പക്ഷെ, ഗോവിന്ദ വൈദ്യരുടെ കഷായം കൊണ്ട് മാറിയതുമാണല്ലോ. ഇനി അത് വീണ്ടും വന്നോ, എന്നത് അറിയില്ല. അടുത്തൊന്നും അവൻ വിളിച്ചിട്ടുമില്ല." ബിയ്യുത്ത മറുപടി നല്കി.
"ഇത്ത എന്തിനെ പറ്റിയാണ് പറയുന്നത്. " പത്രപ്രവർത്തകരിൽ ഒരാൾ ഇടക്ക് കയറി ചോദിച്ചു.
ബിയ്യുത്ത കുറച്ച് മാന്യമായി പറഞ്ഞു. "മല ബന്ധം !!".
മറുപടി കെട്ട് ബിയ്യുത്ത ഒഴികെയുള്ള എല്ലാവരും ചിരിച്ചു.
പിറ്റെന്ന് ഉള്ള പത്രങ്ങൾ എല്ലാം എഴുതി. "ബാംഗ്ലൂരിൽ പിടിയിലായ തീവ്രവാദി സഫീറിന് അഫ്ഘാൻ "മല" നിരകളിൽ പ്രവർത്തിക്കുന്ന ഏതൊക്കെയോ സംഘടനുമായി ബന്ധമുള്ളതായി മാതാവ് ഓർമ്മിക്കുന്നു.."!!

2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച
ദരിദ്രസമ്പന്നൻ
നാട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കാത്തു നില്ക്കുകയാണ് അവൻ. കൂടെ ഭാര്യയും കുട്ടിയുമുണ്ട്. എതിർവശത്ത് ഒരു പച്ച വെളിച്ചത്തിനായി വണ്ടികൾ നിര നിരയായി കാത്തു നിൽക്കുന്നു. ഒന്നു രണ്ടു ഓട്ടോയും അത്ര തന്നെ ബസ്സും ഒഴിച്ചാൽ പിന്നെ ബാക്കിയെല്ലാം ലക്ഷങ്ങൾ മുതൽ കോടികൾ വിലമതിക്കുന്ന വണ്ടികൾ. "ഈ കൊച്ചു കേരളത്തിൽ ദരിദ്രനായി ഞാൻ മാത്രമേ ഉള്ളൂ..!!" അവൻ അങ്ങിനെ ആലോചിച്ചു നിൽക്കുമ്പോഴാണു തോളിൽ കിടന്നിരുന്ന മകൾ തൊട്ടടുത്ത കടയിലേക്ക് കൈ ചൂണ്ടി മിട്ടായി മേടിക്കാൻ ആവശ്യപ്പെട്ടത്."അച്ഛാ അച്ഛാ,എനിക്ക് ഒരു ചോക്ലേറ്റ് മേടിച്ചു തരുമോ".അയാൾ കടയിൽ നിന്ന് രണ്ടു മിട്ടായി മേടിച്ചു മോൾക്ക് കൊടുത്തു. അവൾ മിട്ടായി കയ്യിൽ കിട്ടിയതും, അച്ഛന്റെ കവിളിൽ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. കടക്കാരനു പണം നൽകാനായി കീശയിൽ കയ്യിട്ട അയാൾ മനസ്സില് പറഞ്ഞു. "അല്ല, ഞാനും ഒരു സമ്പന്നൻ തന്നെ..!!".
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)